ന്യൂഡൽഹി : ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന രാജ്യതലസ്ഥാനത്ത് ആംബുലൻസ്, പിപിഇ കിറ്റ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 60 കോടി രൂപ നൽകാനാണ് തീരുമാനം. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : വീട്ടില്‍ കൊവിഡ് രോഗിയുണ്ടോ ? ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്
സുഹൃത്തുക്കൾക്ക് വേണ്ടി അവിടെ തന്നെ ഉണ്ടാകുമെന്ന് തങ്ങൾക്ക് അറിയാം. ഇന്ത്യയ്ക്ക് സഹായം നൽകാൻ തയ്യാറാണെന്നും ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ഫണ്ട് കനേഡിയൻ റെഡ് ക്രോസിന് കൈമാറിയ ശേഷം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വഴിയാകും എത്തുക.
വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കറുമായി കാനഡ വിദേശകാര്യ മന്ത്രി മാർക്ക് ഗാർന്യു ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. അതേസമയം ഓക്‌സിജൻ കോൺസൻട്രേറ്റർ, വെന്റിലേറ്റർ, മരുന്നുകൾ ഉൾപ്പെടെയുള്ളവ രാജ്യത്തെത്തിക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്.
Post Your Comments