Latest NewsIndia

മുംബൈയില്‍ വീണ്ടും ആശുപത്രിയില്‍ തീപിടിത്തം; നാല്​ രോഗികള്‍ മരിച്ചു

പുലര്‍ച്ചെ 3.40ഓടെയാണ്​ സംഭവം. മൂന്ന്​ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ്​ തീയണച്ച

മുംബൈ: മഹാരാഷ്​ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല്​ പേര്‍ മരിച്ചു. മുംബൈയില്‍ നിന്ന്​ 28 കിലോ മീറ്റര്‍ അകലെയാണ്​ സംഭവസ്ഥലം. കൗസയിലെ പ്രൈം ക്രിട്ടി​കെയര്‍ ആ​ശുപത്രിയിലാണ്​ തീപിടിത്തമുണ്ടായത്​. പുലര്‍ച്ചെ 3.40ഓടെയാണ്​ സംഭവം. മൂന്ന്​ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ്​ തീയണച്ചത്​.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്​ അഞ്ച്​ ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കുമെന്ന്​ മഹാരാഷ്​ട്ര സര്‍ക്കാര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക്​ ഒരു ലക്ഷം വീതവും നല്‍കും. അതേസമയം 20 രോഗികളെ ആശുപത്രിയില്‍ നിന്ന്​ രക്ഷപ്പെടുത്തി.

read also: രാജ്യത്തെ ഞെട്ടിച്ച് ആംബുലന്‍സില്‍ 22 മൃതദേഹങ്ങള്‍ കുത്തിനിറച്ചു: വിവാദമായപ്പോൾ അന്വേഷണം പ്രഖ്യാപിച്ച് ഉദ്ദവ്

ഇതില്‍ എട്ട്​ പേരെ ഐ.സി.യുവിലാണ്​ അഡ്​മിറ്റ്​ ചെയ്​തത്​. ആശുപത്രിയുടെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമെന്ന്​ അധികൃതര്‍ അറിയിച്ചു. കോവിഡ്​ രോഗികളാരും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നില്ല.

 

shortlink

Related Articles

Post Your Comments


Back to top button