നാഗ്പുര്‍: മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി നാഗ്പുരിലെ ആശുപത്രിയിലായിരുന്നു സംഭവം.
ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. നാഗ്പുര്‍ വാഡിയിലുള്ള ആശുപത്രിയില്‍ രാത്രി 8.10 ഓടെ ഐസിയു സ്ഥിതി ചെയ്യുന്ന രണ്ടാം നിലയിലെ എസിയില്‍നിന്നാണ് തീപിടര്‍ന്നത്.
തീ കൂടുതല്‍ സ്ഥലത്തേക്ക് പടരാതെ നിയന്ത്രിക്കാനും അണയ്ക്കാനും സാധിച്ചത് വന്‍ദുരന്തം ഒഴിവാക്കി. ആശുപത്രിയില്‍നിന്ന് 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം മുംബൈയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തത്തില്‍ 10 ജീവന് പൊലിഞ്ഞിരുന്നു.
Post Your Comments