Latest NewsIndia

മഹാരാഷ്ട്രയിൽ വീണ്ടും ദുരന്തം: കോവിഡ് ആശുപത്രിയിലെ തീപിടിത്തത്തിൽ നിരവധി ഐസിയു രോഗികൾ മരിച്ചു

കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

മുംബൈ∙ മഹാരാഷ്ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 ഐസിയു രോഗികള്‍ മരിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

read also: വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസ്: ഒളിവിലായിരുന്ന പ്രതി മരിച്ച നിലയിൽ

രോഗികളെ അടുത്ത ആശുപത്രികളിലേക്ക് മാറ്റി. വിജയ വല്ലഭ ആശുപത്രിയിലാണ് അപകടം ഉണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എ.സി യൂണിറ്റിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്. 16 രോഗികളായിരുന്നു കൊവിഡ് ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നത്.

മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അഗ്‌നിശമനാ സേനയുടെ നേതൃത്വത്തില്‍ തീ അണച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഏപ്രില്‍ 21 ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയില്‍ നിന്ന് ഓക്സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് 22 പേര്‍ മരിച്ചിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button