തമിഴ്‌നാട് : തിരുച്ചിറപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 14 കാരൻ പിടിയിൽ. പെൺകുട്ടിയുടെ അയൽക്കാരൻ ആണ് പിടിയിലായത്. പുതുക്കോട്ട ജില്ലയിലാണ് സംഭവം.
എട്ട് വയസ്സുകാരിയെയാണ് 14കാരൻ പീഡനത്തിന് ഇരയാക്കിയത്. കളിക്കുന്നതിനിടെയായിരുന്നു പീഡനം. ഏതാനും മാസങ്ങളായി പീഡനം തുടരുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്ക് മുൻപ് കളിക്കുന്നതിനിടയിൽ പെൺകുട്ടിയെ 14കാരൻ പീഡിപ്പിക്കുന്നത് മാതാപിതാക്കൾ നേരിട്ട് കണ്ടിരുന്നു. ഇതോടെയാണ് മാസങ്ങളായി നീണ്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. കാര്യങ്ങൾ തിരക്കിയപ്പോൾ നിരന്തരം 14 കാരൻ ഉപദ്രവിക്കാറുണ്ടെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. 14കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Post Your Comments