തിരുവനന്തപുരം: അതിവ്യാപനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കോവിഡ് 19. അതിനിടയിലാണ് ജനിതക മാറ്റം വന്ന വൈറസ് നിസാരക്കാരനല്ലെന്നു പറഞ്ഞിട്ടുള്ള രേവതി രൂപേഷ് രേരു ഗീതയുടെ ഫേസ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കോവിഡ് 19 ജനിതക മാറ്റം വന്ന വൈറസ് നിസാരനല്ല. നെഗറ്റീവ് ആയാലും വളരെയേറെ ശ്രദ്ധിക്കേണ്ടത് …
ഞാന്‍ കോവിഡ് നെഗറ്റീവായി. മണവും രുചിയും പോയിട്ട് രണ്ടാഴ്ചയായി ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല… എനിക്ക് തോന്നുന്നത്, കൊറോണ വന്നു പോയാലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതാണ്. എനിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അങ്ങനെയാണ് ടെസ്റ്റ് ചെയ്യാന്‍ പോയത്. അപ്പോഴാണ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്.
അല്ലാതെ വേറെ സിംപ്റ്റംസ് ഒന്നും ഉണ്ടായിരുന്നില്ല.
Also Read:വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പിന്നീട് നെഗറ്റീവ് ആയിട്ടും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ആയപ്പോള്‍ വീണ്ടും ഹോസ്പിറ്റലില്‍ പോയി. കോവിഡ് ന്യൂമോണിയ ആയി എന്നറിഞ്ഞു. പിന്നെ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബ്ലഡ് ടെസ്റ്റില്‍ നിന്നും അറിഞ്ഞു. രക്തം കട്ട പിടിച്ചാല്‍ കാര്‍ഡിയാക് അറസ്റ്റ്, സ്ട്രോക്ക് ഇവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്റെ ട്രീറ്റ്മെന്റില്‍ ആണ്. കോവിഡ് വന്നു പോയവര്‍ എന്തായാലും പോസ്റ്റ് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണ്. നിസാരക്കാരന്‍ അല്ല നമ്മുടെ ശരീരത്തില്‍ വിസിറ്റിനു വന്ന ഈ കക്ഷി. മിക്ക ഹോസ്പിറ്റലിലും അഡ്മിറ്റ് ആകാന്‍ പറ്റാത്ത രീതിയില്‍ രോഗികള്‍ ആയിക്കഴിഞ്ഞു. അതു കൊണ്ട് ശ്രദ്ധിക്കേണ്ടത് അത്ര അത്യാവശ്യമാണ് പേടിയല്ല ശ്രദ്ധ ആണ് ആവശ്യം.
NB: ഞാന്‍ post covid package ചെയ്തത് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. 2300 രൂപക്കു ബ്ലഡ് ടെസ്റ്റ്കള്‍, എക്സ്-റേ, ഇസിജി, D-Dimer അങ്ങനെ കോവിഡിന് ശേഷം നിങ്ങള്‍ക്ക് വന്നേക്കാവുന്ന കാര്യങ്ങള്‍ മൊത്തത്തില്‍ ഉള്ളൊരു ചെക്കപ്പ് ആണ്. ഒരു General physician, pulmanolagist, Ditetion, physical medicine അങ്ങനെ ഡോക്ടര്‍മാരുടെ consultation എല്ലാം കൂടിയതാണ് ഈ പാക്കേജ്. എനിക്ക് വളരെ ഉപകാരപ്രദമായി തോന്നി. കോവിഡ് വന്നവര്‍ നിര്‍ബന്ധമായും ചെയ്യണം
Post Your Comments