Latest NewsCricketNewsSports

കോമൺവെൽത്ത് ഗെയിംസ് നൽകുന്നത് വലിയ അവസരമാണ്: ഹർമ്മൻപ്രീത് കൗർ

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയത് വലിയ അവസരമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ. കോമൺവെൽത്ത് പോലെ ബഹു ഇന കായിക മീറ്റിൽ പോയി പങ്കെടുക്കുക എന്നത് വനിതാ ക്രിക്കറ്റ് താരങ്ങൾക്കും വലിയ കാര്യമാണെന്നും ക്രിക്കറ്റിന് ഈ ഗെയിംസിൽ വലിയ പ്രഭാവം ഉണ്ടാകാനാകുമെന്നാണ് താൻ കരുതുന്നതെന്നും ഹർമ്മൻപ്രീത് പറഞ്ഞു.

താരങ്ങൾക്ക് മികച്ച അനുഭവങ്ങളുമായി തിരികെ മടങ്ങാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹർമ്മൻപ്രീത് വ്യക്തമാക്കി. 2022 ൽ ബിർമ്മിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങൾക്കാണ് നേരിട്ട് യോഗ്യത നൽകുവാൻ ഐസിസി തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button