KeralaNattuvarthaLatest NewsNews

‘സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ബക്കറ്റ് പിരിവ് വഴിയല്ല വരുമാനം’; എം.ബി. രാജേഷിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

കേന്ദ്രം 50% വാക്സിൻ വാങ്ങി സൗജന്യമായി നൽകുന്നു. അതോ അതെല്ലാം മോദിക്ക് മാത്രം നാലുനേരം വെച്ച് കുത്തിവെക്കുകയാണെന്നാണോ സഖാവ് കരുതുന്നത്?

എം.ബി രാജേഷിനുള്ള മറുപടിയായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. എം.ബി. രാജേഷ്‌ എണ്ണമിട്ട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ തെളിവോടുകൂടി വ്യക്തമായ ഉത്തരം നൽകുകയാണ് ശ്രീജിത്ത് തന്റെ പോസ്റ്റിലൂടെ. അതെ സമയം തന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിയാത്തതിൽ രാജേഷിനെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല.

വാക്സിൻ ഉല്പാദനം വർദ്ധിപ്പിക്കണമെങ്കിലും ജനിതക വ്യതിയാനം വരുന്ന മുറയ്ക്ക് ഗവേഷണം നടത്തണമെങ്കിലും പണം ആവശ്യമാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ടിനൊന്നും ബക്കറ്റ് പിരിവ് വഴിയല്ല വരുമാനമെന്നും അദ്ദേഹം പറയുന്നു. ‘പ്രളയഫണ്ട് തട്ടിക്കാനും അവർക്ക് കഴിയില്ല. അടർ പൂനാവാലയുടെ മരിച്ചുപോയ അങ്കിൾ ചെങ്ങന്നൂർ മുൻ എമ്മെല്ലെ അല്ലാത്തതുകൊണ്ട് ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് വീശാനും കഴിയില്ല. ആവശ്യമായ പണം ഡോളർ ആയി കൊടുക്കുന്ന കാര്യം ആലോചിക്കണം. ഗവേഷണവും ഉല്പാദനവും നടത്തി മാന്യമായാണ് അവർ പണം ഉണ്ടാക്കുന്നത്. ശ്രീജിത്ത് പറഞ്ഞു.

പലയിടത്തായി അഞ്ച് ഭാര്യമാര്‍, ബാധ ഒഴിപ്പിക്കാൻ തകിട്; ‘മന്ത്രവാദി’യെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്ത്

കേരള ജനതയ്ക്ക് 2000 കോടി മുടക്കി വാക്സിൻ വാങ്ങുമെന്ന് തിരഞ്ഞെടുപ്പിനു മുൻപ് പ്രഖ്യാപനം നടത്തിയത് ധനമന്ത്രി തോമസ് ഐസക്കാണ്. തിരഞ്ഞെടുപ്പിനു ശേഷം കയ്യിലിരിക്കുന്ന പണം കൊടുത്ത് അത് വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞതും ഐസക്കാണ്. നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല. സർക്കാരിന്റെ കയ്യിൽ ബാക്കിയുണ്ടെന്ന് പറഞ്ഞ 5000 കോടി ഇപ്പോൾ 3000 കോടിയായി. അതിൽ നിന്നും 1300 കോടി എടുത്തുവീശാൻ എന്തേ വയ്യെന്ന് താങ്കൾ അദ്ദേഹത്തോട് ചോദിച്ചില്ലേ? ഐസക് പറയുന്നത് കേട്ട് കിടുവേ എന്നു പറയാൻ അങ്ങയുടേത് ചാണകവരട്ടിത്തല അല്ലല്ലോഎന്നും ശ്രീജിത്ത് പരിഹസിക്കുന്നു.കഴിഞ്ഞ ബജറ്റിൽ വാക്സിൻ സൗജന്യമെന്ന് പറഞ്ഞിട്ടും ഒരു രൂപ നീക്കിവക്കാഞ്ഞത് എന്തേ സഖാവേ എന്നെങ്കിലും ചോദിക്കാൻ അങ്ങേയ്ക്ക് കഴിഞ്ഞില്ലല്ലോ എന്നും ശ്രീജിത്ത് പരിഹസിച്ചു.

കേന്ദ്രം 50% വാക്സിൻ വാങ്ങി സൗജന്യമായി നൽകുന്നു. അതോ അതെല്ലാം മോദിക്ക് മാത്രം നാലുനേരം വെച്ച് കുത്തിവെക്കുകയാണെന്നാണോ സഖാവ് കരുതുന്നത്? കണക്കിൻ പ്രകാരം കേന്ദ്രം സൗജന്യമായി കേരളത്തിനു നൽകിയത് ഇന്നലെ വരെ 67 ലക്ഷം വാക്സിൻ. കേരളം പട്ടിണിപ്പാവങ്ങൾക്ക് നൽകിയത് ആനമൊട്ട. വാക്സിൻ കമ്പനികളുമായി അഞ്ചുദിവസം മുൻപ് തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണത്രേ! കഷ്ടം. കെഎസ്ആർടിസി ടിക്കറ്റുമായി താരതമ്യം ചെയ്തത് ഒരു പൊട്ടയുക്തിയെയാണ്. പൊതുജനങ്ങളുടെ പണം മുടക്കി വാങ്ങുന്ന വസ്തുവിന് വീണ്ടും പൊതുജനം പണം മുടക്കരുതെന്ന പൊട്ടയുക്തിയെ. സാധാരണ മനുഷ്യർക്കൊപ്പം, പോത്തിൻകാട്ടം വരട്ടിയ തലകളുമായി നടക്കുന്നവർക്കും ഇതൊക്കെ മനസ്സിലാകാനാണെന്നും അദ്ദേഹാം വ്യക്തമാക്കി.

അനാവശ്യമായി ജനം ആശുപത്രിയിലേക്ക് എത്തുന്നത് ഇന്ത്യയിലെ പ്രധാന പ്രശ്നം; ലോകാരോഗ്യ സംഘടന

ഉയർന്ന വാക്സിൻ വിലയാണ് ഇന്ത്യയിലേത് എന്നുള്ള പ്രചരണങ്ങൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ തിരുത്തിയിട്ട് ദിവസങ്ങൾ പലതുകഴിഞ്ഞു. ദേശാഭിമാനിയിൽ വാർത്ത വന്നോയെന്നറിയില്ല. ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ പ്രചരിക്കപ്പെട്ട വില വാക്സിൻ നിർമ്മാണ സമയത്ത് ധാരണയായ വിലകളും കോവിഷീൽഡിന്റെ ഇന്നത്തെ വിലയും ആയിരുന്നു. റഷ്യൻ വാക്സിനും ചങ്കിലെ (ചൈന) വാക്സിനും 750 രൂപയ്ക്ക് മുകളിലും അമേരിക്കൻ വാക്സിന് 1500 രൂപയ്ക്ക് മുകളിലും ആണ് വില. ഡേറ്റ മാത്രമാണ് ആധാരം എന്ന് തെളിവ് സഹിതം ശ്രീജിത്ത് പറഞ്ഞു.

ആത്മാർത്ഥ സ്നേഹിതനും പാലക്കാട്ടെ സിപിഎം അംഗവുമായ എം ബി രാജേഷ് ഇട്ട പോസ്റ്റ് നന്നായി. വാട്ടെബൗട്ടറിയിൽ എംഎ എന്നൊരു…

Posted by Sreejith Panickar on Tuesday, 27 April 2021

 

shortlink

Related Articles

Post Your Comments


Back to top button