Latest NewsKeralaNews

കൊച്ചിയിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോണുകളുമായി പോലീസ്

ആദ്യ ദിവസം കലൂർ, കളമശ്ശേരി, തൃക്കാക്കര തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിലായിരുന്നു പരിശോധന

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിച്ച് പോലീസ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച മാത്രം കൊച്ചി സിറ്റി പരിധിയിൽ 1200 പേർക്കെതിരെയാണ് കേസ് എടുത്തത്. ആദ്യ ദിവസം കലൂർ, കളമശ്ശേരി, തൃക്കാക്കര തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിലായിരുന്നു പോലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയത്.

Also Read: പൊലീസ് സ്റ്റേഷനില്‍ ഹാജരാവേണ്ടിയിരുന്ന പത്തൊൻപതുകാരന്റെ മൃതദേഹം കണ്ടെത്തി;കഴുത്തും കാലും ജീർണ്ണിച്ച നിലയിൽ

നഗരത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുക വഴി രോഗവ്യാപനം ഒരു പരിധി വരെ കുറക്കാൻ സാധിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സാമൂഹിക അകലം പാലിക്കാത്തവരും മാസ്‌ക് ഉപയോഗിക്കാത്തവരുമെല്ലാം ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കുടുങ്ങി.

പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയാൽ ഉടൻ തന്നെ സമീപത്തുള്ള പോലീസുകാർക്ക് വയർലെസ് സന്ദേശമെത്തും. വൈകാതെ തന്നെ പോലീസെത്തി നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിച്ചു. കമ്മീഷണർ നാഗരാജു, ഡിസിപി ഐശ്വര്യ ഡോംഗ്‌റെ, എസിപി എ.ജെ തോമസ് എന്നിവർ പരിശോധയ്ക്ക് നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button