ആഗ്ര: തുടര്‍ച്ചയായ ആറാം ദിവസവും ഇന്ത്യ 3 ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ആശുപത്രികളില്‍ കിടക്കകളുടെയും ഓക്‌സിജന്റെയും കടുത്ത ക്ഷാമമുണ്ട്. രോഗികളായ പ്രിയപ്പെട്ടവര്‍ക്ക് കിടക്കകളും മരുന്നുകളും ഓക്‌സിജനും ക്രമീകരിക്കാനാവാതെ രോഗികളുടെ കുടുംബാംഗങ്ങള്‍ നിസ്സഹായരാണ്.
കോവിഡ് 19 പോസിറ്റീവ് ആയ ഭര്‍ത്താവിന് സ്ത്രീ വായകൊണ്ട് കൃത്രിമ ശ്വാസം നല്‍കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ഹൃദയത്തെ തകര്‍ക്കുന്ന ചിത്രമാണിത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ആവാസ് വികാസ് സെക്ടര്‍ 7 ല്‍ താമസിക്കുന്ന രേണു സിങ്കാല്‍, ഭര്‍ത്താവ് രവിയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സരോജിനി നായിഡു മെഡിക്കല്‍ കോളേജിലേക്കും ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.
READ MORE: കോവിഡിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം വേണം; ഹനുമാൻ ജയന്തി ആശംസിച്ച് പ്രധാനമന്ത്രി
ഓട്ടോറിക്ഷയിലായിരുന്നു ഭര്‍ത്താവിനെയും കൊണ്ട് ഇവര്‍ ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ രോഗിക്കായി ഒരു കിടക്കയുണ്ടായിരുന്നില്ല ഇവിടെ. ശ്രീ റാം ഹോസ്പിറ്റല്‍, സാകേത് ഹോസ്പിറ്റല്‍, കെജി നഴ്‌സിംഗ് ഹോം എന്നിവിടങ്ങളില്‍ കിടക്ക കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രേണു ഭര്‍ത്താവിനെ എസ്എന്‍എംസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രയിലുടനീളം, ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാമെന്ന പ്രതീക്ഷയില്‍ കൃത്രിമ ശ്വാസം നല്‍കുകയായിരുന്നു. ഈ ചിത്രമാണ് പുറത്തുവന്നത്.
‘ഈ ചിത്രത്തിന്റെ അര്‍ത്ഥം വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ വന്നത്. കോവിഡ് രോഗികളുടെ കുടുംബാംഗങ്ങളുടെ നിസ്സഹായത കാണിക്കുന്ന ചിത്രത്തിന് നിരവധി പേരാണ് കമന്റ് ചെയ്തത്. ഒരു ഉപയോക്താവ് പറഞ്ഞത് ‘ഇത് ഇന്ത്യയിലെ പ്രതിസന്ധികളുടെ പോസ്റ്റര്‍ ആയിരിക്കണം.’ മറ്റൊരാള്‍ കുറിച്ചത്, ‘ശരിക്കും ഹൃദയത്തെ സ്പര്‍ശിക്കുന്നു….മനുഷ്യത്വം ഇത്രേം നിസഹമായിട്ട് ഒരിക്കലും തോന്നിയിട്ടില്ല.’
മൂന്നാമത്തെ ഉപയോക്താവ് പോസ്റ്റുചെയ്തത് ‘സാംഷാന്‍ ഘട്ടിലെ ചിതകളേക്കാള്‍ കൂടുതല്‍, ഈ ഫോട്ടോ അവസാന ശ്വാസം വരെ യഥാര്‍ത്ഥ പോരാട്ടം, നിസ്സഹായത, പോരാട്ട മനോഭാവം എന്നിവയെ കാണിക്കുന്നു.
എന്നാല്‍ ദു:ഖകരമെന്ന് പറയട്ടെ രവിയുടെ നില വഷളാവുകയും എസ്എന്‍എംസി ആശുപത്രിക്ക് പുറത്ത് ഓട്ടോയ്ക്കുള്ളില്‍ രേണുവിന്റെ മടിയില്‍ വെച്ച് ഇദ്ദേഹം മരിക്കുകയും ചെയ്തു.
READ MORE: കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് സംശയം ; വി മുരളീധരൻ
Post Your Comments