തിരുവനന്തപുരം: നാമെല്ലാം ഒരു യുദ്ധമുഖത്താണെന്നും, ജനങ്ങളുടെ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകേണ്ടതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന് പകരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ പരസ്പരം വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചക്കളത്തി പോരാട്ടം നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് ആവശ്യമായ കൊവിഡ് വാക്സീൻ ലഭ്യത ഉറപ്പാക്കാതെ തുടരെ വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സ്വയം പരിഹാസ്യനാവുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘കേരളത്തിലെ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സീന്‍ ഇല്ല. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്ര സഹായം സംസ്ഥാനത്തിന് നല്‍കാന്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ നടപടി സ്വീകരിക്കണം’. ആ കടമ കൃത്യമായി നിര്‍വഹിച്ച ശേഷംഅദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നതാണ് അന്തസ്സെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഐക്യമാണ് വേണ്ടത്. ഒരു യുദ്ധമുഖത്താണ് നാമെല്ലാവരും. ജനങ്ങളുടെ ജീവനാണ് പ്രധാന്യം നല്‍കേണ്ടത്. അല്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്പരം വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചക്കളത്തി പോരാട്ടം നടത്തുകയല്ല വേണ്ടത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും . വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ആവശ്യമായ ക്രമീകരണം ഉറപ്പാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിലെ ആശയക്കുഴപ്പം എത്രയും വേഗം പരിഹരിക്കണമെന്നും, സ്വകാര്യ ആശുപത്രികളിലെ കോവിഡ് പരിശോധന നിരക്കും ചികിത്സാ ചെലവും അമിതമായി ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Post Your Comments