ദുബായ് : ഇന്ത്യയിലെ ഓക്സിജൻ വിതരണം വേഗത്തിലാക്കാൻ ദുബായിൽ നിന്ന് കൂടുതൽ ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ഉടൻ എത്തും . ഇതിനായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ദുബായിലെത്തിക്കഴിഞ്ഞു. ആറ് ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ആദ്യം അയക്കുമെന്നും പിന്നാലെ കൂടുതൽ സിലിണ്ടറുകൾ എത്തിക്കുമെന്നും ഇന്ത്യൻ അംബാസഡർ പവൻ കുമാർ അറിയിച്ചു.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ആവശ്യമായ മെഡിക്കൽ ഓക്സിജന്റെ വിതരണം വേഗത്തിലാക്കുന്നതിന് വ്യാവസായിക ഓക്സിജൻ ടാങ്കറുകളും കണ്ടെയ്നറുകളും ഇന്ത്യയിലുടനീളമുള്ള വിവിധ ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക് വ്യോമസേന എത്തിച്ചുകൊണ്ടിരിക്കുകയാണ്.
അതേ സമയം , കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യുമെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും യു എ ഇ സർക്കാർ അറിയിച്ചു.
Post Your Comments