ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കൊറോണവാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യ വിതരണത്തിനുള്ളതാണ്. സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാണ് അത് വിതരണംചെയ്യപ്പെടുന്നത്. അതുകൊണ്ട്, കേന്ദ്രസര്‍ക്കാരിനു കുറഞ്ഞ വിലയിലും സംസ്ഥാനങ്ങള്‍ക്ക് കൂടിയവിലയിലും വാക്‌സിന്‍ ലഭിക്കുന്നു എന്ന ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
Read Also : കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും
സൗജന്യ വാക്‌സിന്‍ സംവിധാനം നിലനില്‍ക്കെത്തന്നെ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്നു നേരിട്ട് വാങ്ങുന്നതിനുള്ള സംവിധാനം കൂടി നിലവില്‍ വരുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
“വാക്‌സിന്‍ വിതരണത്തില്‍ തങ്ങള്‍ക്കുമേലുള്ളനിയന്ത്രണങ്ങള്‍ നീക്കണം എന്നതായിരുന്നു ഇത്രനാളും സംസ്ഥാന സര്‍ക്കാരുകള്‍ആവശ്യപ്പെട്ടത്. അതാണിപ്പോള്‍ നടപ്പായത്. പുതിയ നയം അനുസരിച്ച് നിര്‍മ്മാതാക്കളില്‍ നിന്നു വാക്‌സിന്‍ നേരിട്ട് വാങ്ങുന്നതിനും കൂടതല്‍ ഓര്‍ഡര്‍ വഴി ഉത്പാദകരുമായി ചര്‍ച്ചചെയ്ത് കുറഞ്ഞവിലയില്‍ വാക്‌സിന്‍ വാങ്ങുന്നതിനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കു കൈവന്നിരിക്കുന്നു. ഇത് വാക്‌സിന്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കും. സംസ്ഥാനങ്ങള്‍ ആണ് വാക്‌സിനേഷന്‍ പ്രോഗ്രാം മുന്നില്‍ നിന്നു നടപ്പാക്കുന്നത്. സ്റ്റോക്ക് തീരുന്നത് അനുസരിച്ച് അവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകേണ്ടതുണ്ട്. ആര്‍ക്ക് എപ്പോള്‍ അവിടെ എത്ര വാക്‌സിന്‍ നല്‍കണമെന്നത് അവരാണ് തീരുമാനിക്കുന്നത്. നയത്തില്‍ വരുത്തിയ മാറ്റംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചതും അതാണ്”, ഹര്‍ഷവര്‍ധന്‍ കൂട്ടിച്ചേർത്തു.
Post Your Comments