Latest NewsIndiaNews

വാക്സിൻ വില നിർണ്ണയം; അവലംബിച്ച മാർഗം എന്തെന്ന് സുപ്രീംകോടതി

രാജ്യത്തെ വ്യത്യസ്ത വാക്സിൻ വിലയിൽ ഇടപെട്ട് സുപ്രിംകോടതി. വിഷയത്തിൽ കേന്ദ്രസ‍‍ർക്കാ‍രിന്റെ നിലപാട് വ്യക്തമാക്കണമെന്നും കോടതി നി‍‍‍ദേശിച്ചു. നിർമ്മാതാക്കൾ വാക്സിൻ വില നിർണയിക്കാൻ അവലംബിച്ചത് ഏത് മാർഗ്ഗമാണെന്നും, കോടതി ചോദിച്ചു. രാജ്യത്തിന്റെ വാക്സിൻ ആവശ്യകത എത്രയെന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

അധികാരം പ്രയോ​ഗിക്കേണ്ടക് ഇപ്പോഴല്ലേയെന്നും കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചു. വാക്സിന് ഉത്പാദകർ പല വില ഈടാക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

തന്റെ സഹായികളിൽ പലരും കോവിഡ് ബാധിതരായതിനാൽ ,സത്യവാങ്മൂലം സമർപ്പിക്കാൻ വെള്ളിയാഴ്ച വരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ​ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button