Latest NewsKerala

പയ്യന്നൂരിൽ മകന്റെ ഭാര്യയെയും കൊണ്ട് 61കാരനായ അച്ഛൻ ഒളിച്ചോടി

വീട്ടുകാരും നാട്ടുകാരും പോലീസും പലതവണ താക്കീത് ചെയ്തു വിട്ടിട്ടും ചെവികൊള്ളാഞ്ഞ അമ്മായിയപ്പനും മരുമകളും ബന്ധം തുടരുകയായിരുന്നു.

കണ്ണൂർ: മകന്റെ ഭാര്യയുമായി വയോധികന്റെ ഒളിച്ചോട്ടം. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഏവരെയും ഞെട്ടിച്ച്‌ ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടിയായ ഏഴുവയസുകാരനെയും കൊണ്ടാണ് ഇരുവരും കടന്നു കളഞ്ഞത്. വീട്ടുകാരും നാട്ടുകാരും പോലീസും പലതവണ താക്കീത് ചെയ്തു വിട്ടിട്ടും ചെവികൊള്ളാഞ്ഞ അമ്മായിയപ്പനും മരുമകളും ബന്ധം തുടരുകയായിരുന്നു.

ഒന്നിച്ചു ജീവിക്കാനാണ് ഇരുവരും നാടുവിട്ടത് എന്നാണ് വിവരം. മൂത്ത കുട്ടിയായ പത്തു വയസുകാരിയെ യുവതി ആംബുലന്‍സ് ഡ്രൈവറായ ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് വീട്ടുകാരറിയാതെ നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബെല്‍ ടവര്‍ ലൊക്കേഷന്‍ പയ്യന്നൂരില്‍ കണ്ടെത്തി.

തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്.ഐ.പി ബാബുമോന്‍ പയ്യന്നൂര്‍ പോലിസിന്റെ സഹായം തേടി. പോലീസ് പയ്യന്നൂരിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഇരുവരുടെയും മൊബെല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. പോലിസ് ആശുപത്രികള്‍ തോറും പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.

ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നു കളയുമോ എന്നും സംശയമുണ്ട്. പത്തനംതിട്ട എരുമേലി സ്വദേശിയായ യുവതി ആശുപത്രിയിലെ റിസപ്‌ഷനിസ്റ്റ് ആയി ജോലി ചെയ്യുമ്പോഴാണ് ആംബുലൻസ് ഡ്രൈവറായ പ്രിൻസുമായി പ്രണയിച്ചു വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button