NattuvarthaLatest NewsKeralaNews

തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എൽ ഡി എഫ് തകർന്നടിയുമെന്ന് ജോർജ് തോമസ്

പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന അഴിമതി ആരോപണങ്ങളുടെ കൊടുങ്കാറ്റിനൊപ്പം ഏകാധിപത്യത്തിനും വ്യക്തിപൂജയ്ക്കുമെതിരായി ഇടതു അനുഭാവികള്‍ക്കിടയില്‍ നിന്നു തന്നെ ഉയര്‍ന്നു വന്ന എതിര്‍പ്പിന്‍്റെയും ഇരട്ടപ്രഹരത്തില്‍ ചരിത്രത്തിലുണ്ടാകാത്ത ദയനീയപരാജയമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.ഫിനെ കാത്തിരിക്കുന്നതെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി( ഇന്ത്യ ) സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ്.

Also Read:എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് തിരിച്ചടി; നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി

സ്പ്രിങ്കളര്‍ മുതല്‍ ആഴക്കടല്‍ വരെയുള്ള നഗ്നമായ അഴിമതിയും വ്യാപകമായ പിന്‍വാതില്‍ നിയമനങ്ങളും എല്‍.ഡി.ഫില്‍ നിന്നും ജനങ്ങളെ, പ്രത്യേകിച്ചും യുവതലമുറയെ അകറ്റിയതിനോടൊപ്പം എല്‍.ഡി.എഫി.ല്‍ മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത ഏകാധിപത്യ പ്രവണതകളില്‍ യഥാര്‍ത്ഥ ഇടതു അനുഭാവികളില്‍ വലിയൊരു വിഭാഗത്തെ മുന്നണിയില്‍ നിന്നും അകറ്റി നിര്‍ത്തിയതും തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും.

വോട്ടിംഗ് ശതമാനത്തില്‍ തെക്കന്‍ ജില്ലകളില്‍ ഉണ്ടായ കുറവ് ഇടതു വോട്ടുകളിലെ നിസ്സംഗതയാണ്കാണിക്കുന്നത്. മുന്‍ കാലങ്ങളില്‍ മുന്നണി തന്നെ അഴിമതിക്കാരെന്ന് മുദ്രകുത്തിയവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ച അവസരവാദ നിലപാടുകളും എല്‍ ഡി എഫ് ഘടകകക്ഷികള്‍ക്കിടയില്‍ പോലും ശക്തമായ അസംതൃപതിയ്ക്കിടയാക്കി .സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വെട്ടിനിരത്തല്‍ പാര്‍ട്ടി അണികളെപ്പോലും നിരാശരാക്കി. മറുവശത്ത് , കോണ്‍ഗ്രസ് മുമ്ബൊരിക്കലും ഉണ്ടാകാത്ത രീതിയില്‍ മികച്ച യുവ സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയതും ഇടതുപക്ഷ പരാജയത്തിനിടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button