Latest NewsNewsIndia

നിസ്‌കരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; മസ്ജിദ് പരിപാലകനെ മര്‍ദ്ദിച്ച് അവശനാക്കി തീവ്ര മതവാദികള്‍

ഹിമാചല്‍ പ്രദേശിലെ പൗന്റ സാഹിബ് പട്ടണത്തിലെ ദേവിനഗറിലാണ് സംഭവം

ഷിംല: മസ്ജിദ് പരിപാലകന് നേരെ തീവ്ര മതവാദികളുടെ ആക്രമണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിസ്‌കരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് ആക്രമണം. ഹിമാചല്‍ പ്രദേശിലെ പൗന്റ സാഹിബ് പട്ടണത്തിലെ ദേവിനഗറിലാണ് സംഭവം.

Also Read: അക്കൗണ്ടുകളിൽ നേരിട്ട് എത്തിയത് 8180 കോടി; വീണ്ടും വിമർശനങ്ങളെ പൂച്ചെണ്ടുകളാക്കി മോദി, നന്ദി പറഞ്ഞ് പഞ്ചാബിലെ കർഷകർ

അബ്ദുല്‍ അലീം എന്ന വയോധികനെയാണ് തീവ്ര മതവാദികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം മസ്ജിദില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുപ്പതോളം പേര്‍ നിസ്‌കരിക്കാന്‍ എത്തിയതിനെ അലീം എതിര്‍ത്തിരുന്നു. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം നിസ്‌കരിക്കാന്‍ സാധിക്കില്ലെന്നും നിസ്‌കരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞതിന് പിന്നാലെയാണ് അലീമിന് നേരെ ആക്രമണമുണ്ടായത്. അലീമിന്റെ മകന് നേരെയും ആക്രമണമുണ്ടായി.

ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ അലീമും മകന്‍ അബ്ദുല്‍ ഹബേജും ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. 5 വര്‍ഷത്തിലേറെയായി മദീന മസ്ജിദിന്റെ പരിപാലകനായി ജോലി ചെയ്യുന്നയാളാണ് അബ്ദുല്‍ അലീം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും അലീം മസ്ജിദിലെ ദൈനംദിന ജോലികള്‍ മുടക്കിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button