Latest NewsNewsIndia

അക്കൗണ്ടുകളിൽ നേരിട്ട് എത്തിയത് 8180 കോടി; വീണ്ടും വിമർശനങ്ങളെ പൂച്ചെണ്ടുകളാക്കി മോദി, നന്ദി പറഞ്ഞ് പഞ്ചാബിലെ കർഷകർ

ഏപ്രിൽ 25 വരെ ഹരിയാനയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 4,668 കോടി രൂപയാണ് കൈമാറിയിരിക്കുന്നത്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ വിമർശനങ്ങളെ അഭിനന്ദനമാക്കി മാറ്റുകയാണ് നരേന്ദ്ര മോദി സർക്കാർ. കാർഷിക നിയമങ്ങൾ കർഷകർക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പല തവണ പറഞ്ഞിട്ടും കേട്ടില്ലെന്ന് നടിച്ചവർ ഇന്ന് പ്രത്യക്ഷമായും പരോക്ഷമായും സർക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുകയാണ്. ഇതുസംബന്ധിച്ച റിപ്പോർട്ടുകളാണ് വിവിധയിടങ്ങളിൽ നിന്നും പുറത്തുവരുന്നത്.

Also Read: കോവിഡ് രോഗികൾക്ക് പ്രതിരോധ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും എത്തിച്ച് ഗൗതം ഗംഭീർ ഫൗണ്ടേഷൻ

വിളകൾക്കുള്ള പണം ഇതാദ്യമായി അക്കൗണ്ടുകളിൽ എത്തിയ സന്തോഷത്തിലാണ് പഞ്ചാബിലെ കർഷകർ. ഗോതമ്പ് വിൽക്കുന്നതിന്റെ പണമാണ് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തി തുടങ്ങിയത്. ഏകദേശം 8,180 കോടി രൂപ ഇതിനകം പഞ്ചാബിലെ കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാർഷിക നിയമങ്ങളുടെ പ്രയോജനം ഏറ്റവും അധികം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നും പഞ്ചാബാണ്.

2021 ഏപ്രിൽ 25 വരെ 222.33 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 77.57 ലക്ഷം മെട്രിക് ടൺ ഗോതമ്പായിരുന്നു വാങ്ങിയത്. ഇതിനോടകം നടന്ന സംഭരണത്തിലൂടെ 21.17 ലക്ഷം ഗോതമ്പ് കർഷകർക്ക് 43,912 കോടി രൂപയാണ് ലഭിച്ചത്. പഞ്ചാബിന് പുറമെ ഹരിയാനയിലെ കർഷകരുടെ അക്കൗണ്ടുകളിലേയ്ക്കും പണം എത്തിത്തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ 25 വരെ ഹരിയാനയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 4,668 കോടി രൂപയാണ് കൈമാറിയിരിക്കുന്നത്.

കേന്ദ്രസർക്കാരും സംഭരണ ഏജൻസികളും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട നടപടികൾ അതിവേഗത്തിലാണ് കൈകാര്യം ചെയ്യുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ കർഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് പണം കൃത്യമായി എത്തിക്കുന്നുണ്ട്. അതിവേഗത്തിലുള്ള സുതാര്യമായ നടപടികൾക്ക് പഞ്ചാബിലെ കർഷകർ മോദി സർക്കാരിന് നന്ദി പറഞ്ഞു. തുക ലഭിക്കുന്നതിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button