Latest NewsNewsIndia

പ്രധാനമന്ത്രിയെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായി ചിത്രീകരിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച്‌ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ടുപേര്‍ അറസ്റ്റിൽ. സച്ചിന്‍ ഗുപ്ത, അന്‍ഷു ഗുപ്ത എന്നിവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്‍പ്പടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ മെസേജുകള്‍ ഫോര്‍വേഡ് ചെയ്തതിനാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് കേണല്‍ ഗഞ്ച് പൊലീസ് അറിയിച്ചു. ഐ.ടി ആക്‌ട് അനുസരിച്ചാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഇവര്‍ നിരവധി വാട്സ് ഗ്രൂപുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. തമാശയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവാക്കള്‍ പൊലീസിന് നല്‍കിയ വിശദീകരണം.

Read Also : രാഷ്ട്രീയക്കാരിലെ ക്രൂരനായ ഐ.ഐ.ടി. മുഖ്യമന്ത്രിയുടെ കാപട്യം വെളിപ്പെടുത്തുന്ന വൈറൽ പോസ്റ്റ്

അതേസമയം, സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ സൈബര്‍ പൊലീസ് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്‌ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ടെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button