Latest NewsKeralaNattuvarthaNews

മൻസൂർ വധം; സി.പി.എം നേതാക്കൾക്കെതിരെ ആരോപണവുമായി പി.കെ. ഫിറോസ്

പുതിയ അന്വേഷണ സംഘത്തിന്റെ കീഴിൽ കേസന്വേഷണം പുരോഗമിച്ചിരുന്നുവെങ്കിലുംഅവർക്ക് മുകളിലും ഭരണകക്ഷി സമ്മർദ്ദം ചെലുത്തുന്നത് കാരണം കേസ് ഇഴഞ്ഞ് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: മന്‍സൂർ വധക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, ലോക്കല്‍ കമ്മിറ്റി അംഗം ജാബിര്‍, പൂല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണെന്നും ഫിറോസ് ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ അന്വേഷണ സംഘത്തിന്റെ കീഴിൽ കേസന്വേഷണം പുരോഗമിച്ചിരുന്നുവെങ്കിലുംഅവർക്ക് മുകളിലും ഭരണകക്ഷി സമ്മർദ്ദം ചെലുത്തുന്നത് കാരണം കേസ് ഇഴഞ്ഞ് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന പ്രതി ജാബിര്‍ ഓണ്‍ലൈനില്‍ വന്നതിന്‍റെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടും ശാസ്ത്രീയമായ അന്വേഷണം നടത്താനോ പ്രതിയെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

ഇന്ത്യ-യു.എ.ഇ വിമാനയാത്ര; മെയ് 5 മുതൽ, ബുക്കിംഗ് ആരംഭിച്ചു, നിരക്കിൽ വൻ വർദ്ധനവ്

‘ബോംബ് നിർമാണം നടന്നതെന്ന് നാട്ടുകാർ സംശയിക്കുന്ന കേസിലെ പ്രധാന പ്രതി സുഹൈലിന്‍റെ വീട് സി.പി.എം നേതാക്കള്‍ വൃത്തിയാക്കാന്‍ എത്തിയത് ദുരൂഹമാണ്. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് ന്യായമായും സംശയിക്കുന്നു’. ഇതിന് നേതൃത്വം കൊടുത്ത സി.പി.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ ഹരീന്ദ്രന്‍ പാനൂര്‍, നഗരസഭ കൗണ്‍സിലര്‍ ദാസന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഫിറോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button