കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരള സ്റ്റോറിയെ സംഘപരിവാര്‍ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ വിവരങ്ങൾ തെളിവ് സഹിതം പുറത്തുവിട്ടാൽ ഒരു കോടി രൂപയാണ് മുസ്ലിം യൂത്ത് ലീഗ് വാഗ്ദാനം ചെയ്യുന്നത്. ലൗ ജിഹാദ് വഴി സ്ത്രീകളെ മതം മാറ്റി സിറിയയിലേക്ക് കടത്തി എന്നത് സംഘപരിവാറിന്റെ ഏറ്റവും വലിയ നുണകളിൽ ഒന്നാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു.
‘കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്. അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്’, മുസ്ലിം യൂത്ത് ലീഗ് അറിയിച്ചു.
നേരത്തെ, ഷുക്കൂർ വക്കീലും സമാന അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. കേരള സ്റ്റോറിയെ സംഘപരിവാര്‍ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് നടൻ ഷുക്കൂര്‍, കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സോഷ്യൽ മീഡിയ കുറിപ്പിൽ ആവശ്യപ്പെട്ട ഇദ്ദേഹം അങ്ങനെ ചെയ്യുന്നവര്‍ക്ക് 11 ലക്ഷം രൂപ നൽകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments