MalappuramLatest NewsKeralaNattuvarthaNews

‘പോലീസ് ഏമാൻമാർ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’: പികെ ഫിറോസ്

മലപ്പുറം: വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ, അറസ്റ്റിലായ എംഎസ്എഫ് പ്രവർത്തകരെ വിലങ്ങണിയിച്ച് കൊണ്ടുപോയതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ‘പോലീസ് ഏമാൻമാർ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’, എന്ന് ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

രണ്ട് വിദ്യാർത്ഥി നേതാക്കളെയാണ് കയ്യാമം വെച്ച് പോലീസ് കൊണ്ടു പോവുന്നത്. അവർ പരീക്ഷ എഴുതാതെ പാസായവരല്ല, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാൻ നോക്കിയവരല്ല, പിൻവാതിൽ വഴി ജോലിയിൽ കേറിയവരല്ല. കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്.

വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിധത്തിലുള്ള വീഡിയോ: ബലാത്സംഗ കേസില്‍ അടക്കം പ്രതിയായ യൂട്യൂബർ അറസ്റ്റില്‍

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് എം.എസ്.എഫ് കോഴിക്കോട് ജില്ലാ വിംഗ് കൺവീനർ അഫ്രിൻ, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെയാണ് ഇമ്മട്ടിൽ അറസ്റ്റ് ചെയ്തത്. പോലീസ് ഏമാൻമാർ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. ഇനി പോവുകയുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button