പത്ത് ദിവസത്തെ യാത്രാവിലക്കിന് ശേഷം ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് അടുത്ത മാസം പുനരാരംഭിക്കുന്ന വിമാനങ്ങളുടെ നിരക്ക് കുതിച്ചുയർന്നു. വിമാന യാത്രയ്ക്കുള്ള വിലക്ക് മാറിയതോടെ ആളുകൾ യു.എ.ഇയിലേക്ക് മടങ്ങാൻ തിരക്കുകൂട്ടുകയാണ്. ഏപ്രിൽ 24 മുതലാണ് യു.എ.ഇ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് 10 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിന്റെ കാലാവധി അവസാനിക്കുന്ന മെയ് 5 മുതൽ ഇരുരാജ്യങ്ങളിലേക്കും വിമാനക്കമ്പനികൾ ബുക്കിങ് ആരംഭിച്ചു.
മുംബൈയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ മെയ് 5 ന് പുനരാരംഭിക്കുന്നതായി ഓൺലൈൻ ബുക്കിംഗ് സൈറ്റുകളിൽ നിന്നും വ്യക്തമായി. ഇവയിൽ വൺ-വേ ബിസിനസ് ക്ലാസ് വിമാന നിരക്ക് 146,000 രൂപയിൽ വിറ്റുപോയി. ഇതേ റൂട്ടിലെ വൺവേ വിമാന നിരക്ക് മെയ് 6 ന് 35,200 രൂപ യും ഒരു ദിവസം കഴിഞ്ഞ് 57,907 രൂപ യുമായി വർധിച്ചു.
കൊവിഡ് വ്യാപനം : സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അതേസമയം, മെയ് 5 ന് മുംബൈ-ദുബായ് റൂട്ടിലെ എയർ ഇന്ത്യയുടെ നിരക്ക് 590 ദിർഹത്തിലാണ് ആരംഭിക്കുന്നത്, ചില വിമാനങ്ങൾ 369 ദിർഹം വരെ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.
യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള അനുബന്ധ വിമാന യാത്രയ്ക്കായി ധാരാളം ആളുകൾ ടിക്കറ്റ് വാങ്ങുന്നതാണ് എമിറേറ്റ്‌സിന്റെ നിരക്ക് വർധനവിന് കാരണം. അടുത്ത 10 ദിവസത്തിനുള്ളിൽ വിമാന നിരക്കിൽ 100 ശതമാനത്തിലധികം വർധനവുണ്ടാകുമെന്നാണ് പ്ലൂട്ടോ ട്രാവൽസിലെ മാനേജിംഗ് പാർട്ണർ ഭാരത് ഐദസാനി വ്യക്തമാക്കിയത്.
ഇന്ത്യ-യുഎഇ വിമാനങ്ങൾ യാത്ര നിർത്തലാക്കുന്നതിന് മുമ്പ് ദില്ലി, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത റൂട്ടുകളിൽ ആളുകൾ 5,000 ദിർഹം വരെ നൽകി യാത്ര ചെയ്തിരുന്നതായും, സർവീസ് പുനരാരംഭിക്കുന്ന ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യ മുതൽ യുഎഇ വരെയുള്ള വൺവേ വിമാന നിരക്ക് ഉയർന്ന തോതിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനങ്ങൾ പുനരാരംഭിക്കുമ്പോഴും തീരുമാനങ്ങൾ വ്യക്തമാകുന്നതുവരെ കുറച്ച് നാളുകൾ ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെ നിൽക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വൺവേ വിമാന നിരക്ക് എക്കണോമി ക്ലാസിന് 6,000 ദിർഹത്തിനടുത്തായിരുന്നു. കുറച്ച് ദിവസത്തേക്ക്, ഫ്ലൈറ്റുകൾ പുനരാരംഭിക്കുമ്പോൾ നിങ്ങൾക്ക് അത് വീണ്ടും കാണാൻ കഴിയും.ഐദസാനി വ്യക്തമാക്കി.
Post Your Comments