
എടച്ചേരി∙ വീടിനകത്ത് കിടപ്പു മുറിയിൽ കട്ടിലിനടിയിൽ മോഷണം ലക്ഷ്യമാക്കി ഒളിച്ചു കിടന്ന യുവാവിനെ വീട്ടുകാരും മറ്റും ചേർന്ന് പിടികൂടി പൊലീസിൽ എൽപിച്ചു, റിമാൻഡിലായി. പുതിയോട്ടും താഴെക്കുനി കെ.ടി.അശോകന്റെ പുതിയങ്ങാടിയിലെ വീട്ടിനകത്തു വച്ച് പാലക്കാട് കൊല്ലങ്കോട് സ്വദേശി രാഹുൽ നിവാസിൽ രാഹുൽദാസിനെ(27)യാണ് പിടികൂടിയത്.
വീട്ടുടമ അശോകനും ഭാര്യയും ഹോട്ടൽ പൂട്ടി വീട്ടിലെത്തിയപ്പോഴാണ് കിടപ്പു മുറിയിലെ കട്ടിലിനടിയൽ കാലുകൾ കണ്ടത്. ഉടൻ വാതിൽ പൂട്ടി പരിസരവാസികളെയും പൊലീസിനെയും അറിയിച്ചു..അപ്പോഴേക്കും യുവാവ് ശുചിമുറിയിൽ കയറി വാതിലടച്ചു.
read also: ‘പെർഫക്റ്റ് ഓക്കേ’ ഡയലോഗിൽ വൈറലായ നൈസൽബാബുവിനെ ‘കേരള പൊലീസി’ലെടുത്തു: വീഡിയോ കാണാം
മൊബൈൽ ഫോൺ വെള്ളത്തിലുമിട്ടു. വൈകിട്ട് ഇയാൾ ഒരു വീട് അന്വേഷിച്ച് അശോകന്റെ വീട്ടിലെത്തിയിരുന്നു. പിന്നീടാണ് പിൻഭാഗത്തു കൂടി വീടിനകത്തു കയറി ഒളിച്ചതെന്നാണ് സൂചന.
Post Your Comments