മുംബൈ: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ്. പി.എം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് 50,000 യു.എസ് ഡോളറാണ് (37,35,530 ലക്ഷം രൂപ) അദ്ദേഹം സംഭാവനയായി നല്‍കിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ താരം കൂടിയാണ് കമ്മിന്‍സ്.
Also Read: കേന്ദ്രസഹായത്തിന് മാത്രമായി കാത്തുനിന്നില്ല; 1 കോടി വാക്‌സിൻ ഡോസുകൾക്ക് ഓർഡർ നൽകി യോഗി സർക്കാർ
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സമയത്തിന് ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മിന്‍സ് സഹായവുമായി രംഗത്തെത്തിയത്. ആശുപത്രികളിലേക്ക് ഓക്‌സിജന്‍ വാങ്ങാനായാണ് പ്രധാനമായും താന്‍ പണം നല്‍കുന്നതെന്ന് കമ്മിന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.
വര്‍ഷങ്ങളായി താന്‍ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യയിലെ ജനങ്ങള്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കരുണയുള്ളവരാണെന്നും കമ്മിന്‍സ് പറഞ്ഞു. കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടയില്‍ ഐപിഎല്‍ നടത്തുന്നതിനെതിരെ ചിലര്‍ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍, ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് കുറച്ച് സമയത്തെ സന്തോഷം നല്‍കാന്‍ ഐപിഎല്ലിലൂടെ സാധിക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും കമ്മിന്‍സ് വ്യക്തമാക്കി.
Post Your Comments