ലക്‌നൗ: കോവിഡിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി 1 കോടി വാക്‌സിൻ ഡോസുകൾക്ക് ഓർഡർ നൽകിയെന്ന് യോഗി സർക്കാർ അറിയിച്ചു. കേന്ദ്രം സൗജന്യമായി നൽകുന്ന വാക്‌സിന് പുറമേയാണ് ഇതെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
മൂന്നാം ഘട്ട വാക്‌സിനേഷൻ മെയ് 1 മുതൽ ആരംഭിക്കാനിരിക്കെ ശക്തമായ മുന്നൊരുക്കങ്ങളാണ് ഉത്തർപ്രദേശ് സ്വീകരിക്കുന്നത്. കൊവിഷീൽഡിന്റെയും കൊവാക്‌സിന്റെയും 50 ലക്ഷം ഡോസ് വീതമാണ് യുപി സർക്കാർ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള സമഗ്ര പദ്ധതി തയാറാക്കിയതായും സർക്കാർ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായതിനാൽ ഉത്തർപ്രദേശിൽ വലിയ തോതിൽ വാക്‌സിൻ ആവശ്യമായി വന്നേക്കും. ഇത് മുന്നിൽ കണ്ടാണ് മൂന്നാം ഘട്ട വാക്‌സിനേഷന് ദിവസങ്ങൾക്ക് മുൻപ് തന്നെ 1 കോടി വാക്‌സിൻ ഡോസുകൾക്ക് സർക്കാർ ഓർഡർ നൽകിയത്. കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം അനുസരിച്ചാണ് സർക്കാരുകൾക്ക് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള അവസരം ലഭിച്ചത്.
Post Your Comments