KeralaLatest NewsNews

സർക്കാർ ആശുപത്രികളിലെ ഒ പി ടിക്കറ്റ് ബുക്ക് ചെയ്യാം ഇനി ഈസിയായി; അക്ഷയ കേന്ദ്രം വഴിയുള്ള പുതിയ സംവിധാനം ഉടൻ നിലവിൽ വരും

കൊച്ചി: സർക്കാർ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് ഇനി അക്ഷയ കേന്ദ്രങ്ങൾ വഴിയും ബുക്ക് ചെയ്യാം. അക്ഷയ കേന്ദ്രങ്ങളെ ഒ.പി ടിക്കറ്റ് കേന്ദ്രങ്ങളാക്കാനാണ് തീരുമാനം. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള പുതിയ സംവിധാനം ഉടൻ തന്നെ സംസ്ഥാനത്ത് നിലവിൽ വരും.

Read Also: സൈക്കോയോ സമർത്ഥനായ കുറ്റവാളിയോ; വൈഗ കൊലക്കേസ് പ്രതി സനുമോഹന്റെ മാനസിക നില പരിശോധിക്കാനൊരുങ്ങി പോലീസ്

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്യാൻ കഴിയുന്ന ഇ-ഹെൽത്ത് പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കാത്തവരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. സ്വന്തമായി മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയാത്തവരായ ആളുകളെ സഹായിക്കാനാണ് അക്ഷയ കേന്ദ്രങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വ്യക്തി വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചാണ് ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ലഭിക്കുന്ന തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഒ.പി ടിക്കറ്റ് ബുക്കിംഗ് നടത്താം.

Read Also: കൈഞരമ്പ് മുറിച്ചു, ഉറക്കഗുളികകളും കഴിച്ചു; രക്ഷിക്കാൻ എത്തിയവരോട് പറഞ്ഞത് മരിക്കണമെന്ന്; ആദിത്യന്റെ ആരോഗ്യനില തൃപ്തികരം

ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്ത് മാത്രം രോഗി ആശുപത്രിയിൽ എത്തിയാൽ മതിയാകും. രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റക്ലിക്കിൽ തന്നെ അറിയാൻ പുതിയ സംവിധാനത്തിലൂടെ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button