Latest NewsKeralaNews

രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ല, പ്രശ്നം ഓക്സിജൻ വിതരണത്തിൽ മാത്രം; വ്യക്തത വരുത്തി സന്ദീപ് വാര്യ‍ർ

വ്യവസായ ആവശ്യത്തിനുള്ള ഓക്സിജനായാലും ആരോ​ഗ്യആവശ്യങ്ങൾക്കുള്ള ഓക്സിജനായാലും ഇന്ത്യയിൽ ആവശ്യത്തിനുണ്ട്.

തിരുവനന്തപുരം: ആരോപണങ്ങളിൽ വ്യക്തത വരുത്തി ബിജെപി വക്താവ് സന്ദീപ് വാര്യ‍ർ. രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും ഓക്സിജൻ വിതരണം ചെയ്യാനും കൊണ്ടു പോകാനുമുള്ള സിലിണ്ടറുകളും ഇന്ധനടാങ്കറുകളുമാണ് ഇല്ലാത്തതാണെന്ന് സന്ദീപ് വാര്യ‍ർ അവകാശപ്പെട്ടത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കോവിഡ് കേസുകൾ ഉയരുന്നു; ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടി

സന്ദീപ് വാര്യരുടെ വാക്കുകൾ:

ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ പ്രശ്നം ഓക്സിജൻ വിതരണം ചെയ്യാനും കൊണ്ടു പോകാനുമുള്ള സിലിണ്ടറുകളും ഇന്ധനടാങ്കറുകളുമാണ് ഇല്ലാത്തതാണ്. വ്യവസായ ആവശ്യത്തിനുള്ള ഓക്സിജനായാലും ആരോ​ഗ്യആവശ്യങ്ങൾക്കുള്ള ഓക്സിജനായാലും ഇന്ത്യയിൽ ആവശ്യത്തിനുണ്ട്. ഇതിൻ്റെ സപ്ലൈ മാത്രമാണ് പ്രശ്നം. ഇക്കാര്യങ്ങൾ പരിഹരിക്കാൻ ഒരു വർഷം മുൻപ് പ്രത്യേക ഏജൻസി വഴി കേന്ദ്രസ‍ർക്കാർ ശ്രമങ്ങൾ തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button