ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. താരം തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. താൻ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും രാജ്യത്തെ ജനങ്ങൾ താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് വെള്ളവും നല്ലവരാണെന്നും കമ്മിൻസ് ട്വിറ്ററിൽ കുറിച്ചു.
ഈ ദുഷ്കരമായ സമയങ്ങളിൽ ഐപിഎൽ നടത്തുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് കുറച്ച് മണിക്കൂർ സന്തോഷം നൽകുമെന്നാണ് ഇന്ത്യൻ സർക്കാരിന്റെ നിലപാടെന്ന് താരം കൂട്ടിച്ചേർത്തു. മറ്റ് മൂന്ന് ഓസീസ് സഹതാരങ്ങൾ കോവിഡ് വർധിച്ച സാഹചര്യത്തിൽ രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലും ഐപിഎൽ നടത്തുന്നതിന്റെ യുക്തി എന്താണെന്ന് മറ്റ് പലരും ചോദിച്ചിരുന്നു. അക്തർ, അഭിനവ് ബിന്ദ്ര, തുടങ്ങിയ പ്രമുഖർ ഐപിഎൽ നടത്തുന്നതിനെതിരെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Post Your Comments