Latest NewsKeralaNewsCrime

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം; പ്രതി പിടിയിൽ

ചെങ്ങന്നൂർ: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രധാന പ്രതി പോലീസ് പിടിയിലായിരിക്കുന്നു. കൊട്ടാരക്കര വാളകം ആണ്ടൂർമുറിയിൽ പൂവണത്തുവിള പുത്തൻവീട്ടിൽ സന്തോഷ് കുമാർ (46) ആണ് പോലീസ് പിടിയിലായത്. പട്ടാളത്തിൽ കേണൽ ആണെന്നും ആർമി റിക്രൂട്ട്‌മെന്റ് ഓഫിസീൽ തനിക്ക് സ്വാധീനം ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയിരിക്കുന്നത്. വെൺമണി സ്വദേശികളായ 3 പേരിൽ നിന്ന് 8,50,000 രൂപ വാങ്ങിയെടുത്ത ശേഷം ഇവർക്ക് ബംഗളുരു ആർമി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ വ്യാജമുദ്രയും രാജ് മന്നാർ എം.എ, കേണൽ ഡി.ഐ.ആർ എ.ആർഒ ബംഗളുരു എന്ന സീലും ഒപ്പും രേഖപ്പെടുത്തിയ വ്യാജ കാളിംഗ് ലറ്ററും നൽകി പ്രതി കബിളിപ്പിച്ച് പണം അപഹരിച്ചന്നാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ അതേസമയം, ഉദ്യോഗാർത്ഥികളെ എറണാകുളത്തും മംഗലാപുരത്തും മറ്റും വിളിച്ചുവരുത്തി പരീക്ഷ നടത്തുകയും റിക്രൂട്ട്‌മെന്റ് ഓഫിസിൽ കാണിക്കാനാണെന്ന പേരിൽ ശാരീരിക അളവുകൾ എടുക്കുകയും ചെയ്തിരുന്നു. സന്തോഷ് എറണാകുളം പാലാരിവട്ടത്ത് ഓഫിസ് തുടങ്ങിയാണ് തട്ടിപ് നടത്തിവന്നിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button