രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മൻ കി ബാത്തിൽ വ്യക്തമാക്കി. രണ്ടാം തരംഗത്തെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും സംസ്ഥാന സർക്കാരുകൾ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വാക്സിൻ നയത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടി.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തെക്കുറിച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ശശാങ്കുമായി പ്രധാനമന്ത്രി മോദി സംവദിക്കുകയും ചെയ്തു. ‘കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ, രോഗമുക്തിയും കൂടുന്നുണ്ട്. ഈ ഘട്ടത്തിൽ ആളുകൾ പരിഭ്രാന്തരാകരുതെന്നു,’ ഡോ. ശശാങ്ക് സംവാദത്തിനിടെ വ്യക്തമാക്കി. ഡോ. ശശാങ്കിനു പിന്നാലെ ആരോഗ്യപ്രവർത്തകരോടും അദ്ദേഹം സംസാരിക്കുകയുണ്ടായി.
Post Your Comments