Latest NewsKeralaNews

പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത; പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

ഓഖി ദുരന്തമുണ്ടായപ്പോള്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ചു

തിരുവനന്തപുരം: കൊറോണ വാക്‌സിന്‍ നയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയം കളിക്കുന്നവെന്ന വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍.

ഓഖി ദുരന്തമുണ്ടായപ്പോള്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ചു, കോവിഡിന്റെ രണ്ടാം വരവിലും പിണറായി അത് തുടരുകയാണ്. പക്ഷെ ഓരോന്നു കഴിയുമ്ബോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

“ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങള്‍ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങള്‍ ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങള്‍ തുടരുകയാണ്. ഓരോന്നു കഴിയുമ്ബോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങള്‍ ഓര്‍ക്കണം. മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആര്‍. പ്രമാണിമാര്‍ക്കും നല്ല നമസ്കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും…,”

shortlink

Related Articles

Post Your Comments

Related Articles


Back to top button