മുംബൈ: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിസ്മയം തീർത്ത രവീന്ദ്ര ജഡേജയുടെ പ്രകടനത്തിൽ ബാംഗ്ലൂരിനെ തകർത്ത് ചെന്നൈ. 192 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടാനെ സാധിച്ചുള്ളൂ. അർധ സെഞ്ച്വറിയും 3 വിക്കറ്റും സ്വന്തമാക്കിയ ജഡേജയാണ് കളിയിലെ താരം.
Also Read: 20-ാം ഓവറിൽ 5 സിക്‌സറുകൾ; തലൈവരെ കാഴ്ചക്കാരനാക്കി മുംബൈയിൽ ജഡ്ഡു ഷോ
നായകൻ വിരാട് കോഹ്‌ലിയുടെ (8) വിക്കറ്റാണ് ആർസിബിയ്ക്ക് ആദ്യം നഷ്ടമായത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ 15 പന്തിൽ 34 റൺസ് നേടി. മൂന്നാമനായെത്തിയ വാഷിംഗ്ടൺ സുന്ദറിനെ(7) ജഡേജ വീഴ്ത്തി. തുടർന്ന് അപകടകാരികളായ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും(22) എബി ഡിവില്യേഴ്‌സിനെയും(4) ക്ലീൻ ബൗൾഡാക്കി ജഡേജ മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കി.
ജഡേജ 4 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 13 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഇമ്രാൻ താഹിർ 2 വിക്കറ്റും സാം കറൻ ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് വേണ്ടി ജഡേജ 28 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയിരുന്നു. തുടർച്ചയായ നാല് ജയങ്ങൾക്ക് ശേഷം സീസണിലെ ആദ്യ തോൽവിയാണ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത്. ജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആർസിബിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തി.
Post Your Comments