Latest NewsCricketNewsSports

20-ാം ഓവറിൽ 5 സിക്‌സറുകൾ; തലൈവരെ കാഴ്ചക്കാരനാക്കി മുംബൈയിൽ ജഡ്ഡു ഷോ

37 റൺസാണ് അവസാന ഓവറിൽ പിറന്നത്

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തിൽ മിന്നൽപ്പിണറായി രവീന്ദ്ര ജഡേജ. പർപ്പിൾ ക്യാപ് ഹോൾഡറായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ഹർഷൽ പട്ടേൽ എറിഞ്ഞ 20-ാം ഓവറിൽ 5 സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് ജഡേജ പറത്തിയത്. 37 റൺസാണ് അവസാന ഓവറിൽ പിറന്നത്.

Also Read: ഇന്ത്യൻ വാക്‌സിൻ നിർമ്മാതാക്കളെ കമ്മ്യൂണിസ്റ്റ് ജിഹാദി മാധ്യമ വൈറസുകൾ വളഞ്ഞിട്ടാക്രമിക്കുന്നു;ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ആദ്യ 3 ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് നിർണായകമായ 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ഹർഷൽ പട്ടേൽ ഇന്നിംഗ്‌സിലെ അവസാന ഓവർ പൂർത്തിയാക്കാൻ എത്തിയത്. പിന്നീട് പന്ത് ഗ്യാലറികളെ ലക്ഷ്യമാക്കി പറക്കുന്ന കാഴ്ചയാണ് കാണാനായത്. ഒരു നോബോൾ കൂടിയായതോടെ ഓവറിൽ 37 റൺസ് പിറന്നു. മറുഭാഗത്ത് ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറായ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ജഡേജയുടെ ഷോട്ടുകൾക്ക് കാഴ്ചക്കാരനായി നിൽക്കുക മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്.

ഒരു ഘട്ടത്തിൽ ടീം സ്‌കോർ 160 കടക്കുമോ എന്ന് സംശയിച്ചിടത്ത് നിന്നാണ് ജഡേജയുടെ തോളിലേറി ചെന്നൈ 191 എന്ന കൂറ്റൻ സ്‌കോറിലേയ്ക്ക് കുതിച്ചത്. 28 പന്തിൽ 4 ബൗണ്ടറികളുടെയും 5 സിക്‌സറുകളുടെയും അകമ്പടിയോടെ 62 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. ജഡേജ തന്നെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. അതേസമയം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളർ എന്ന ചീത്തപ്പേരിന്റെ റെക്കോർഡാണ് ഹർഷൽ പട്ടേലിനെ തേടിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button