ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക് ഡൗൺ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ സാധ്യത. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുന്നത്. ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഉത്തരവിറക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് ഡൽഹിയിൽ കഴിഞ്ഞ ആഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
Read Also: പ്രതീക്ഷയോടെ രാജ്യം; മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും
ഇപ്പോൾ ഒരു ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ വലിയൊരു വിപത്തിനെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കവെ അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ പൂർണ്ണമായും ജനങ്ങളെ പരിപാലിക്കുമെന്നും സാഹചര്യം കണക്കിലെടുത്ത് ഈ കടുത്ത തീരുമാനം എടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 357 മരണങ്ങളാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 24,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 32.27 ശതമാനമാണ് ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്.
Post Your Comments