ന്യൂഡല്‍ഹി: ലോകം മുഴുവൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ്. വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണ് ഇന്ത്യയിൽ. പ്രതിദിനം മൂന്നു ലക്ഷത്തിൽ അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ കൈത്താങ്ങ്. 80 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജനും നാല് ഐ എസ് ഒ ക്രയോജനിക് ടാങ്കുകളും ദമാം തുറമുഖത്തില്‍ നിന്ന് പുറപ്പെട്ടു.
ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തിലാണ് കണ്ടെയ്‌നറുകള്‍ എത്തുക. അദാനി, എം എസ് ലിന്‍ഡേ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് സൗദി സര്‍ക്കാര്‍ ഓക്‌സിജന്‍ നല്‍കുന്നത്. സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.
read also: വാങ്കഡെയിൽ മിന്നൽപ്പിണറായി ജഡേജ; ബാംഗ്ലൂരിന്റെ വിജയക്കുതിപ്പിന് തടയിട്ട് ചെന്നൈ
എം എസ് ലിന്‍ഡെ ഗ്രൂപ്പുമായി സഹകരിച്ച് 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൂടി സൗദിയില്‍ നിന്നും ഉടന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു
Post Your Comments