KeralaLatest NewsNews

സംസ്ഥാനത്ത് 1953 മെട്രിക് ടൺ ഓക്‌സിജൻ അധിക സംഭരണം

തിരുവനന്തപുരം: കോവിഡ് കാലത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോൾ 1953.34 മെട്രിക് ടൺ ഓക്‌സിജൻ അധിക സംഭരണ ശേഷിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ സ്വകാര്യ മേഖലകളെ പങ്കാളികളാക്കി ഓക്‌സിജൻ സ്വയംപര്യാപ്തത ഉറപ്പാക്കി. സർക്കാർ മേഖലയിൽ മുമ്പ് 4 ഓക്‌സിജൻ ജനറേറ്റർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 60 എണ്ണം ഈ സർക്കാർ പ്രവർത്തനസജ്ജമാക്കി. ഒരെണ്ണത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

Read Also: സംസ്ഥാന സർക്കാരിൽ നിന്നും സഹകരണമില്ല: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നിർത്തിവെയ്ക്കുമെന്ന് ഇന്ത്യൻ സേന

സർക്കാർ മേഖലയിലെ ഓക്‌സിജൻ ലഭ്യത 219.23 മെട്രിക് ടണ്ണിൽ നിന്നും 567.91 മെട്രിക് ടണ്ണായി ഉയർത്താനും സാധിച്ചു. മുമ്പ് 6000 ഡി ടൈപ്പ് ഓക്‌സിജൻ സിലിണ്ടറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 11,822 എണ്ണമാക്കി ഉയർത്തി. ലിക്വിഡ് ഓക്‌സിജൻ കപ്പാസിറ്റി 105 കെഎൽ ആയിരുന്നത് 283 കെ.എൽ. ആക്കി. ഓക്‌സിജൻ ജനറേറ്ററിലൂടെയുള്ള ഓക്‌സിജൻ ലഭ്യത 1250 എൽപിഎമ്മിൽ നിന്നും 2.34 മെട്രിക് ടൺ ആയിരുന്നത് വർധിപ്പിച്ച് 50,900 എൽപിഎമ്മിൽ നിന്നും 95.18 മെട്രിക് ടണ്ണാക്കാനും സാധിച്ചിട്ടുണ്ട്. ഇങ്ങനെ കേരളം ശാസ്ത്രീയമായി ഓക്‌സിജൻ ലഭ്യത ഉറപ്പാക്കിയതാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തത്.

കോവിഡ് തരംഗങ്ങളെ അതിജീവിക്കാൻ കേരളത്തിനായത് മികച്ച ആശുപത്രി സൗകര്യങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്. രണ്ടാം തരംഗത്തിൽ കഴിഞ്ഞ വർഷം മേയ് 12ന് 43,529 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. അതേസമയം മൂന്നാം തരംഗത്തിൽ ഈ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഉയർന്ന വേഗത്തിൽ തന്നെ കേസുകൾ കുറച്ച് കൊണ്ടുവരാൻ സാധിച്ചു. ഒരിക്കൽ പോലും ആശുപത്രി കിടക്കകൾക്കോ, ഐസിയു വെന്റിലേറ്റർ സൗകര്യങ്ങൾക്കോ, സുരക്ഷാ ഉപകരണങ്ങൾക്കോ കുറവ് വന്നിട്ടില്ല.

ഐസിയു വെന്റിലേറ്ററുകൾ വലിയ തോതിൽ വർധിപ്പിച്ചു. കുട്ടികളുടെ ചികിത്സയ്ക്കായി പ്രത്യേകം പീഡിയാട്രിക് ഐസിയു, വെന്റിലേറ്ററുകൾ സജ്ജമാക്കി. മെഡിക്കൽ കോളേജുകളിൽ ചികിത്സാ സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിച്ചു. ഈ സർക്കാർ വന്ന ശേഷം ഓക്‌സിജൻ കിടക്കകൾ ഇരട്ടിയിലധികം വർധിപ്പിച്ചു. മുമ്പ് 5213 ഓക്‌സിജൻ കിടക്കകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ സർക്കാർ 10,838 ആയി വർധിപ്പിച്ചു. മെഡിക്കൽ കോളേജുകളിൽ 3257 ഓക്‌സിജൻ കിടക്കകളും മറ്റ് സർക്കാർ ആശുപത്രികളിൽ 2368 ഓക്‌സിജൻ കിടക്കകളുമാണ് അധികമായി സ്ഥാപിച്ചത്.

Read Also: തിരിച്ചുവരവിന്റെ പാതയിൽ എൻബിഎഫ്സി ബിസിനസ്, വൻ സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button