.
ന്യൂഡൽഹി: ലോകം മുഴുവൻ കോവിഡ് പടർന്നു പിടിക്കുകയാണ്. ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് രാജ്യം. ലോകത്ത് ഏറ്റവും വേഗത്തിൽ 14 കോടിയിലധികം വാക്സിൻ വിതരണം ചെയ്ത രാജ്യമായി ഇന്ത്യ മാറി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണിത്. വെറും 99 ദിവസംകൊണ്ടാണ് രാജ്യം ഈ ചരിത്രനേട്ടം കൈവരിച്ചത്.
രാജ്യത്താകെ 14,09,16,417 ഡോസ് വാക്സിൻ നൽകി. ആദ്യ ഡോസ് 92,90,528 ആരോഗ്യ പ്രവര്‍ത്തകർക്ക് നൽകി. വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിൽ 4,76,83,792 പേര് ആദ്യ ഡോസ് വാക്സിനും 23,30,238 പേര് രണ്ടാം ഡോസും സ്വീകരിച്ചു.
കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളാണ് രാജ്യത്ത് ഇതുവരെ നല്കിയ ആകെ ഡോസിന്റെ 58.83 ശതമാനവും ഉപയോഗിച്ച് രാജ്യത്തെ ഈ ചരിത്രനേട്ടത്തിന് അർഹമാക്കിയത്.
Post Your Comments