ഭോപ്പാല്‍: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. പല സംസ്ഥാനങ്ങളും ലോക് ഡൗൺ വീണ്ടും പ്രാവർത്തികമാക്കുന്നു. ഈ സാഹചര്യത്തിൽ വിലക്കുകള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് പല സ്ഥലത്തും എടുക്കുന്നത്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയത്.
ലോക്ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയ യുവാക്കളെ ഏത്തമിടീച്ചാണ് പൊലീസ് ശിക്ഷിച്ചത്. മധ്യപ്രദേശിലെ മന്‍സോറിലാണ് സംഭവം. കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും പാലിക്കാത്ത യുവാക്കളെ പൊലീസ് ഏത്തമിടീച്ച് മടക്കി അയച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.. മധ്യപ്രദേശില്‍ ഇതുവരെ 4,85,703 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5,041 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
Post Your Comments