ലഖ്നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ഒാക്സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഓക്സിജന്‍ ഓഡിറ്റ് നടത്തുമെന്നും ആദിത്യനാഥ് പറഞ്ഞു.
കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ യോഗി, ഇതൊരു പകര്‍ച്ചപനിയായി കരുതുന്നത് വളരെ വലിയ തെറ്റായിരിക്കുമെന്നും പറഞ്ഞു. വിവിധ പത്രങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു യോഗി.
Also Read:സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുന്നത് തുടരും; എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി
‘സംസ്ഥാനത്ത് സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ഒാക്സിജന്‍ ക്ഷാമമില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് ക്ഷാമത്തിന് കാരണം. അവ നിയന്ത്രിക്കണം.
ഐ.ഐ.ടി കാണ്‍പുര്‍, ഐ.ഐ.എം ലഖ്നോ, ഐ.ഐ.ടി ബി.എച്ച്.യു എന്നിവയുമായി സഹകരിച്ച് ഓഡിറ്റ് നടത്തും. അതിന്‍റെ അടിസ്ഥാനത്തിലാകും ഓക്സിജന്‍ വിതരണം’ -ആദിത്യനാഥ് പറഞ്ഞു.
േകാവിഡ് ബാധിച്ച എല്ലാ രോഗികള്‍ക്കും ഓക്സിജന്‍ ആവശ്യമില്ല. ഇതിനെക്കുറിച്ച് എല്ലാവരിലേക്കും അറിവെത്തിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments