Latest NewsIndiaNews

മനുഷ്യത്വവും ഒരുമയും കൊണ്ട് കോവിഡിനെ അതിജീവിക്കാം, ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം; പാക് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം രാജ്യത്ത് 3,46,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,624 പേരാണ് മരിച്ചത്.

ഇസ്ലാമാബാദ്: രാജ്യമെങ്ങും കോവിഡ് വ്യാപനത്തിന്റെ ,രണ്ടാം ഘട്ടത്തിലാണ്. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യന്‍ ജനത നടത്തുന്ന പോരാട്ടത്തില്‍ തങ്ങള്‍ ഐക്യപ്പെടുന്നെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

‘അയല്‍ രാജ്യത്തും ലോകത്തും രോഗം ബാധിച്ച്‌ ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരും വേഗം സുഖംപ്രാപിക്കട്ടേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മനുഷ്യത്വവും ഒരുമയും ഉപയോഗിച്ച്‌ ഈ ദുരന്തത്തെ നമുക്ക് അതിജീവിക്കാം’-ഇമ്രാന്‍ ഖാന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇമ്രാന്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംകള്‍ നേര്‍ന്നിരുന്നു.

read also:ഞങ്ങള്‍ ഇന്ത്യക്കൊപ്പം; കോവിഡിനെതിരായ പോരാട്ടത്തില്‍ ഓക്‌സിജെനെത്തിച്ച് സിംഗപ്പൂര്‍

കഴിഞ്ഞ ദിവസം രാജ്യത്ത് 3,46,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,624 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button