COVID 19KeralaNattuvarthaLatest NewsNews

കോവിഡിന്റെ മറവിൽ ആഭ്യന്തരവകുപ്പിന്റെ പോക്കറ്റടി, രൂക്ഷ വിമർശനവുമായി ഷിബു ബേബി ജോണ്‍

ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന പ്രവണത ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണം

ജനങ്ങൾക്കിടയിൽ ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പോലീസ് സംവിധാനം കോവിഡിൻ്റെ മറവിൽ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നതെന്ന് എം.എൽ.എ. ഷിബു ബേബി ജോണ്‍. കോവിഡ് അതിവേഗത്തിൽ വ്യാപിക്കുമ്പോൾ പരിഭ്രാന്തി പരത്തുകയല്ല വേണ്ടതെന്നും സമചിത്തതയോടെ എങ്ങനെ നേരിടണമെന്ന കൃത്യമായ ബോധവൽക്കരണമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സ്റ്റേഷനുകൾക്ക് ക്വാട്ട കൊടുത്തുകൊണ്ട് കോവിഡിൻ്റെ പേരിൽ ഭീമമായ പിരിവ് നടത്തുകയാണ് സർക്കാരെന്നും, ദുരിതകാലത്ത് ബുദ്ധിമുട്ടിൽ കഴിയുന്ന ജനങ്ങളെ മനപൂർവ്വം ഗവൺമെൻ്റ് പിഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന പ്രവണത ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് മൂന്നര ലക്ഷം പേർക്ക്

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഭയാശങ്കകൾ ഉയർത്തിക്കൊണ്ടുതന്നെ കോവിഡ് അതിവേഗത്തിൽ വ്യാപിക്കുമ്പോൾ ഇവിടെ പരിഭ്രാന്തി പരത്തുകയല്ല വേണ്ടത്, മറിച്ച് സമചിത്തതയോടെ ജനങ്ങളതിനെ എങ്ങനെ നേരിടണമെന്ന കൃത്യമായ ബോധവൽക്കരണമാണ് ആവശ്യം. എന്നാൽ ജനങ്ങൾക്കിടയിൽ ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പോലീസ് സംവിധാനം കോവിഡിൻ്റെ മറവിൽ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നത്.

ഓരോ പോലീസ് സ്റ്റേഷനും ക്വാട്ട കൊടുത്തുകൊണ്ട് കോവിഡിൻ്റെ പേരിൽ ഭീമമായ പിരിവ് നടത്തുകയാണ് സർക്കാർ. ഈ ദുരിതകാലത്ത് ബുദ്ധിമുട്ടിൽ കഴിയുന്ന ജനങ്ങളെ മനപൂർവ്വം ഒരു ഗവൺമെൻ്റ് പിഴിയുകയാണ്. ഭാര്യയും ഭർത്താവും കുഞ്ഞുമായി പോകുന്ന വാഹനങ്ങളെ പോലും തടഞ്ഞുനിർത്തി ഫൈനടിക്കുന്ന ഒരു സംവിധാനമാണ് ഇന്നുള്ളത്. ഇതിനല്ലല്ലോ ഒരു ഗവൺമെൻ്റ് ശ്രമിക്കേണ്ടത്. ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന പ്രവണത ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണം.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.62 കോടി കടന്നു

കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളും പാടെ താളംതെറ്റിയ അവസ്ഥയിലാണെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. കോവിഡ് ടെസ്റ്റ് നടത്തിയാൽ നാലും അഞ്ചും ദിവസങ്ങൾ കഴിഞ്ഞാണ് റിസൾട്ട് വരുന്നത്. റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ അയാളിൽ നിന്നും അതിനുള്ളിൽ എത്രപേർക്ക് രോഗം പരന്നിട്ടുണ്ടാകും? എൻ്റെ മകൻ കഴിഞ്ഞ തിങ്കളാഴ്ച്ച കോവിഡ് പരിശോധനയ്ക്ക് വിധേയനായതാണ്. റിസൾട്ട് വന്നത് വെള്ളിയാഴ്ച്ചയാണ്. ‘Result inconclusive’ അതിനാൽ ഒന്നുകൂടി ശ്രവം നൽകണമെന്നാണ് അവർ പറയുന്നത്.

നിലവിലെ പ്രതിരോധശ്രമങ്ങൾ പ്രായോഗികമല്ല എന്ന ആരോഗ്യവിദഗ്ധരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയ്യാറാകണം. KGMOA യും IMA യുമൊക്കെ നിർദ്ദേശങ്ങൾ വയ്ക്കുമ്പോൾ അവരുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. നാലും അഞ്ചും ദിവസം കഴിഞ്ഞ് ടെസ്റ്റ് റിസൾട്ട് വന്നാൽ എന്ത് പ്രയോജനമാണ് ഉള്ളത്? ആ ദിവസങ്ങൾക്കുള്ളിൽ രോഗബാധ ഉണ്ടാകില്ലെന്ന് ആര് കണ്ടു. ചുരുക്കത്തിൽ ലക്ഷ്യ ബോധമില്ലാത്ത നേതൃത്വം കേരളത്തിലെ ആരോഗ്യരംഗത്തേയും inconclusive ആക്കിയിരിക്കുകയാണ്. വെറും ഒരാഴ്ച്ച കൂടി മാത്രമെ ഈ സർക്കാരിന് അവശേഷിക്കുന്നുള്ളു. ഇനിയെങ്കിലും തള്ളുകൾ മതിയാക്കി എന്തെങ്കിലും ക്രീയാത്മകമായി ചെയ്യാൻ പിണറായി വിജയനും കൂട്ടരും തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button