COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.62 കോടി കടന്നു

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് ലക്ഷത്തോളം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി അറുപത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ മുപ്പത് ലക്ഷം കടന്നു.

പ്രതിദിന കൊറോണ വൈറസ് കേസുകളിൽ ഇന്ത്യയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത്. മൂന്ന് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് ഇന്നലെ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിലവിൽ ഇരുപത്തിയഞ്ച് ലക്ഷത്തോളം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടകം, കേരളം, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് ചികിത്സയിലുള്ള രോഗികളുടെ 60 ശതമാനത്തോളവും ഉള്ളത്. രാജ്യത്ത് ഇതുവരെ 1,36,48,159 പേർ രോഗമുക്തരായിരിക്കുന്നു. 83.92 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണസംഖ്യ 1.88 ലക്ഷം കടന്നിരിക്കുന്നു.

കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ അരലക്ഷത്തിലധികം പേർക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു. 5.85 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button