Latest NewsKeralaNattuvarthaNews

വാക്സീൻ സൗജന്യമായി നൽകും എന്ന് തോമസ് ഐസക് പറഞ്ഞത് പച്ചക്കള്ളം, സർക്കാരിനെതിരെ രമേശ് ചെന്നിത്തല

നിയമസഭയിൽ ബഡ്‌ജറ്റ് അവതരിപ്പിച്ചു കൊണ്ട് വാക്സിൻ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പച്ചക്കളളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഡായിയുടെ ഭാഗമായി മാത്രം പ്രതിരോധ പ്രവർത്തനം ഒതുങ്ങാൻ പാടില്ലെന്നും, ഓരോ കള‌ക്‌ടർമാരും ഓരോ തരത്തിലുളള ഉത്തരവുകൾ ഇറക്കുന്നത് സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം,
സർക്കാർ വിളിച്ച സർവകക്ഷി യോഗവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടന്നു പോകുന്നത് നിർണായകമായ ഘട്ടത്തിലൂടെയാണെന്നും എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ വൈറസിനെ ചെറുക്കാൻ കഴിയൂ എന്നും ചെന്നിത്തല വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം സർക്കാരുമായി യോജിച്ച് പ്രവർത്തിക്കുമെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ തികഞ്ഞ ജാഗ്രതയോടെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘ഖജനാവിലെ 5000 കോടിയിൽ നിന്നും 1400 കോടി ചെലവാക്കാൻ എന്താണ് ബുദ്ധിമുട്ട്?’; ധനമന്ത്രിയോട് ശ്രീജിത്ത് പണിക്കർ

‘ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയണം, ഓക്‌സിജൻ ഉൾപ്പടെയുളള ജീവൻ രക്ഷാ സൗകര്യങ്ങൾ സർക്കാർ ഉറപ്പു വരുത്തണം, കേന്ദ്രം സംസ്ഥാനങ്ങൾക്ക് പൂർണമായും സൗജന്യ വാക്‌സിൻ നൽകാൻ തയ്യാറാകണം. വീടുകളിലെത്തി വാക്‌സിൻ നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണം. ആദിവാസി കേന്ദ്രങ്ങളിൽ കുത്തിവയ്പ്പിന് പ്രത്യേക സംവിധാനം വേണം. ലോക്ക്ഡൗൺ ഒഴിവാക്കണം. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഊർജ്ജിതമാക്കണം’. രമേശ് ചെന്നിത്തല പറഞ്ഞു.

വോട്ടെണ്ണൽ ദിനത്തിൽ വിജയാഘോഷങ്ങൾ നിയന്ത്രിതമായി വേണമെന്നുളളത് സർവകക്ഷി യോഗത്തിൽ വ്യക്തമാക്കുമെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകൾ സ്വാഗതാർഹമാണെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button