കോട്ടയം : പ്രണയം നടിച്ചു പീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയില്‍ വീട്ടില്‍ സുട്ടു എന്നറിയപ്പെടുന്ന ബാദുഷാ സജീര്‍ ( 21 ) ആണ് പോലീസ് പിടിയിൽ ആയത്.
read also:പള്ളികളിലെ കൊവിഡ് മാനദണ്ഡങ്ങള്‍, പ്രത്യേക സര്‍ക്കുലറുമായി ക്രൈസ്തവ സഭകള്‍ : വിശ്വാസികള്‍ സഹകരിക്കണം
സമൂഹമാധ്യമങ്ങളിൽ കൂടി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരാള്‍ കോട്ടയം ഡി വൈ എസ് പി ശ്രീ എം അനില്‍ കുമാറിനെ വിവരം അറിയിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് നടപടി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി പരിചയത്തിലായ യുവാവ് പലതവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് നിരവധി ആളുകള്‍ക്ക് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അയക്കാൻ കാരണം.
read also:ഇടുക്കിയിൽ കഞ്ചാവ് വേട്ട; രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കോട്ടയം ഡി വൈ എസ് പി എം അനില്‍ കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവരം ലഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ബാദുഷയെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാന്റ് ചെയ്തു.നഗ്നചിത്രങ്ങള്‍ അടങ്ങിയ ഇയാളുടെ മൊബൈല്‍ ഫോണും പോലിസ് കണ്ടെടുത്തു.
Post Your Comments