തിരുവനന്തപുരം: പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വൈദികര്‍ക്കും വിശ്വാസികള്‍ക്കും നിര്‍ദ്ദേശം നല്‍കി ക്രൈസ്തവ സഭകള്‍. കെ.സി.ബി.സിയും യാക്കോബായ സഭയും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. പള്ളികളില്‍ ജനപങ്കാളിത്തം കുറയ്ക്കണമെന്ന് കെ.സി.ബി.സിയും വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബ്ബാനയില്‍ പങ്കെടുത്താല്‍ മതിയെന്ന് യാക്കോബായ സഭയും അറിയിച്ചു.
Read Also : വീണ്ടും 3000 കടന്ന് കോഴിക്കോടും എറണാകുളവും; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ
പെരുന്നാളുകളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സഭ നിര്‍ദ്ദേശം നല്‍കി. കൊവിഡ് തീവ്രത കുറയുന്നത് വരെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയുടെ ദൈര്‍ഘ്യം കൂടരുതെന്നും നിര്‍ദ്ദേശമുണ്ട് . കഴിയുന്നത്രയും, വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബ്ബാനയില്‍ പങ്കെടുത്താല്‍ മതി. കൊവിഡ് തീവ്രത കുറയുന്നത് വരെ വിവാഹം, മാമോദീസ ഉള്‍പ്പെടെയുള്ള കൂദാശകള്‍ നീട്ടിവയ്ക്കണമെന്നും സഭ നിര്‍ദ്ദേശിച്ചു.
Post Your Comments