
ഇടുക്കി: ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട. രണ്ടു കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ജയിൻ മാത്യു എന്ന ഇരുപത്തിമൂന്നുകാരനെയാണ് അറസ്റ്റ് ചെയ്തത്. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംഘം നടത്തിയ പരിശോധനിലാണ് ഇയാൾ അറസ്റ്റിലായത്.
Read Also: സുന്ദര നിമിഷം; ജന്മനാ അന്ധയായ കുഞ്ഞിന് ശസ്ത്രക്രിയയിലൂടെ കാഴ്ച്ച ലഭിച്ചപ്പോൾ; വൈറലായി വീഡിയോ
എറണാകുളത്ത് നിന്നെത്തിയാൾക്ക് കഞ്ചാവ് കൈമാറുന്നതിനായി കാത്തു നിൽക്കുന്നതിനിടെയായിരുന്നു ഇയാളെ എക്സൈസ് പിടികൂടിയത്. തടിയമ്പാട് മേഖലയിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്റെ ഉപയോഗം വർധിക്കുന്നുവെന്ന് എക്സൈസിന് പരാതി ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം മേഖലയിൽ പരിശോധനയ്ക്കെത്തിയത്. അറസ്റ്റിലായ പ്രതിയെ നാളെ അടിമാലി കോടതിയിൽ ഹാജരാക്കും.
Post Your Comments