
പത്തനംതിട്ട : ആണും പെണ്ണും ഒരുമിച്ച് നില്‍ക്കുന്നത് കണ്ടാല്‍ സദാചാരവാദികളായി മാറുന്നവർ ധാരാളമാണ്. ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുമ്ബോഴും സഹോദരനൊപ്പമുള്ളപ്പോഴും പെണ്‍കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ സഹോദരനൊപ്പം നിന്ന പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം.
read also:യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായിട്ടില്ല, തിരിച്ചു വരും: പെരസ്
സഹോദരനും സുഹൃത്തുക്കള്‍ക്കും ഒപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോയില്‍ എത്തിയ രണ്ട് പേര്‍ അസഭ്യം പറയുകയായിരുന്നു. രണ്ട് പേരും മദ്യ ലഹരിയിലുമായിരുന്നു. തനിക്ക് നേരെ വഴക്കുണ്ടാക്കിയ രണ്ട് പേര്‍ക്കെതിരെ പെണ്‍കുട്ടി പരസ്യമായി രംഗത്ത് എത്തി. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്ത് എത്തുകയും ആളു കൂടുകയും ചെയ്തു. ഇവരുടെ ഒക്കെ മുന്നില്‍ വെച്ച് തന്നെ പെണ്‍കുട്ടി വഴക്കുണ്ടാക്കാനായി എത്തിയവരെ സധൈര്യം നേരിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Post Your Comments