കണ്ണൂര്‍: എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് ക്ലാസിലെ പെണ്‍കുട്ടിക്കൊപ്പം റോഡിലൂടെ നടന്നുവന്ന വിദ്യാര്‍ത്ഥിക്ക് ഓട്ടോറിക്ഷാ ഡ്രൈവറുടെ മർദ്ദനം. പാനൂര്‍ മുത്താറിപ്പീടികയിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ ജിനീഷാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടി പെണ്‍കുട്ടിക്കൊപ്പം നടക്കുന്നത് ചോദ്യം ചെയ്താണ് മര്‍ദ്ദനം തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു.
read also:പണിമുടക്ക് ദിനത്തിൽ 60 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തിലിറക്കി ചരിത്രം കുറിച്ച് ബിഎംഎസ്
മർദ്ദിക്കുന്ന സമയത്ത് നാട്ടുകാര്‍ നിരവധിപ്പേര്‍ ഉണ്ടായിരുന്നിട്ടും എല്ലാവരും നോക്കിനില്‍ക്കുകയായിരുന്നു. ആരും തന്നെ തുടക്കത്തില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല എന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനം തുടരുന്നതിടെ അവസാനമാണ് നാട്ടുകാര്‍ ഇടപെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ചെയര്‍മാന്‍ കെവി മനോജിന്റെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ കേസെടുത്തത്.
Post Your Comments