Latest NewsNewsInternationalBahrainGulf

അനാശാസ്യ പ്രവർത്തനം: ബഹ്‌റൈനിൽ 48 പ്രവാസികൾ അറസ്റ്റിൽ

മനാമ: അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 48 പ്രവാസികൾ ബഹ്റൈനിൽ അറസ്റ്റിലായി. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരിൽ ഒൻപത് പേർ പുരുഷന്മാരും 39 പേർ സ്ത്രീകളുമാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബഹ്‌റൈനിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസിന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. അറസ്റ്റിലായവർക്കെതിരായ കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read Also: ‘പ്രതിരോധത്തിനായി സ്വയം ആയുധമാകുക’: നൂപുർ ശർമ്മയെ ‘നീതി’യിലേക്ക് കൊണ്ടുവരാൻ ആഹ്വാനം ചെയ്ത് അൽ-ഖ്വയ്ദ മുഖപത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button